ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ സിങ് ഗില്ലുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്സ് പുതുക്കി. പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ 2024 വരെ ഗില്‍ ക്ലബ്ബിനായി ഗ്ലൗ അണിയും. ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ പരാജയപ്പെട്ട കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് ഗില്‍ പുറത്തെടുത്തിരുന്നത്.
ലീഗിലെ ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരവും ഗില്‍ കരസ്ഥമാക്കിയിരുന്നു. ക്ലബുമായി കരാര്‍ നീട്ടാന്‍ സാധിച്ചത്തില്‍ അഭിമാനമുണ്ടെന്നും ഗില്‍ പ്രതികരണം നടത്തി.