കൊച്ചി
തൃക്കാക്കര നിയോജകമണ്ഡലം എൽഡിഎഫ് കൺവൻഷൻ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പാലാരിവട്ടം ബൈപാസ് ജങ്ഷനിലാണ് കൺവൻഷന്. എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.