പുതുമുഖ സംവിധായകര്‍ക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ പറ്റുന്ന വ്യക്തിയാണ് മമ്മൂക്ക, അങ്ങനെയുള്ള ആളിന്റെ അടുത്തേക്കേ പോകാന്‍ നോക്കൂ: റത്തീന
മമ്മൂട്ടിയെ നായകനാക്കി ‘പുഴു’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് റത്തീന. സിനിമ മേഖലയിലെ അണിയറപ്രവര്ത്തകയായി റത്തീന മുമ്പ് തന്നെ പ്രവര്‍ത്തിച്ചിരുന്നു. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഒരു വനിതാ സംവിധായികയുടെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് പുഴു.
മമ്മൂട്ടിയെ പുഴുവിലേക്ക് കാസ്റ്റ് ചെയ്തതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ് റത്തീന. ഫിലിം കമ്പാനിയന് സൗത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഈ കാര്യം പറഞ്ഞത്.