മൈസൂരിൽ കാണാതായ പാരമ്പര്യ വൈദ്യൻ ശാബ ഷെരീഫിന്റെ കൊലപാതകത്തെ കുറിച്ച് വിവരം നൽകിയ നൗഷാദിനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.2019ഓഗസ്റ്റ് മുതൽ ഷൈബിന്റെ മുക്കട്ടയിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ചങ്ങലക്കിട്ടാണ് ക്രൂരമായി പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. മുഖ്യ പ്രതി ഷൈബിന്റെ സഹായിയായി പ്രവർത്തിച്ച ആളാണ് നൗഷാദ്. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി ശാബ ഷെരീഫിൽ നിന്നു മനസിലാക്കി സ്വന്തമായി സ്ഥാപനം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതി. ഷൈബിനുമായുള്ള തർക്കത്തെ തുടർന്നാണ് നൗഷാദ് വിവരങ്ങൾ വെളിപ്പെടുത്തിയത്.