Ultimate magazine theme for WordPress.

പ്രതിപക്ഷ പാർട്ടികളുടെ വിശാലസഖ്യം ആവശ്യം പി.സി. ചാക്കോ

0

തിരുവനന്തപുരം : രാജ്യത്തെ വർഗ്ഗീയ കക്ഷികൾക്കെതിരെ ശക്തമായി പോരാടാനും , കർഷകർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച എൻ.ഡി.എ. സർക്കാരിനെ ചെറുത്തു തോൽപിക്കാനും പ്രതിപക്ഷ പാർട്ടികളുടെ വിശാലസഖ്യം രാജ്യത്തിന് ആവശ്യമാണെന്ന് എൻ. സി. പി.സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. എൻ. സി.പി. തിരുവനന്തപുരം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ അദ്ധ്യക്ഷനായിരുന്നു. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വർക്കല ബി.രവികുമാർ , സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ: കെ.ആർ. രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറി കെ.ഷാജി, പുലിയൂർ പ്രകാശ്, ഇ.എം.ഹനീഫ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.