Ultimate magazine theme for WordPress.

ജോർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗം നടന്നു

0

കൊല്ലം : ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 8 മണിക്ക് കൂടിയ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ കൊല്ലം ജില്ലയിൽ വന്ന നേതൃമാറ്റ ഒഴുവിൽ മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ അഭിപ്രായങ്ങളും ചർച്ചകളും മാനിച്ച് കൊല്ലം ജില്ല സെക്രട്ടറിയായ മഹി പന്മനയെ ജില്ലാ പ്രസിഡന്റ് ആയും ജില്ലാ ജോയിന്റ് സെക്രട്ടറിയായ ഷിജു പടിഞ്ഞാറ്റിൻകരയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

കഴിഞ്ഞ മാസം സംസ്ഥാന കമ്മിറ്റിയിൽ കൂടിയ സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനത്തിൽ നിലവിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ആയ ഷിബുവിനെയും , തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ സനോഫറിനെയും , സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

Leave A Reply

Your email address will not be published.