Ultimate magazine theme for WordPress.

നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു

0

നെയ്യാറ്റിൻകര : ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.  ആശുപത്രിയുടെ ശോചനീയാവസ്ഥചൂണ്ടികാട്ടിയായിരുന്നു പ്രതിഷേധം.40 ഡോക്ടർമാർ വേണ്ടിടത്ത് ആറ് ഡോക്ടർമാർ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ മതിയായ അടച്ചുറപ്പുള്ള ടോയിലറ്റ് സൗകര്യങ്ങളില്ലാത്തതും. അടച്ചിട്ടേക്കുന്ന കെട്ടിടം തുറന്ന് പ്രവർത്തിക്കണമെന്നും . ഡയാലിസിസ് യൂണിറ്റ് കൃത്യമായി പ്രവർത്തിക്കാത്തതിലുമാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.പ്രശ്നങ്ങൾ എല്ലാം ഉടൻ പരിഹരിക്കാമെന്ന് സൂപ്രണ്ട്

ഡോ. വത്സലാ അറിയിച്ചതിനെ

തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിൽ ജനറൽ സെക്രട്ടറി പ്രമോദ് ജില്ലാ സെക്രട്ടറി റിഷി എസ് കൃഷ്ണൻ , കൗൺസിലർ എസ് പി സജിൻ ലാൽ , മണ്ടലം പ്രസിഡന്റ്മാരായ ആർ എസ് അക്ഷയ് , അഭിജിത്ത്, കിരൺ , ലിജു, കാരോട് അനു, തവരവിള റെജി, ജറീഷ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിനീത് കൃഷ്ണ  രതീഷ് ബാബു അനിൽകുമാർ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അതുൾ കമുകിൻകോട് റയിസ് അഹമ്മദ് ജിനീഷ് അനു അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.