ചണ്ഡീഗഢ്: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന പ്രസ്താവനയെ ന്യായീകരിച്ച് അംബാല ബി.ജെ.പി എം.എല്‍.എ അസീം ഗോയല്‍.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്നത് കൊണ്ട് അന്യമതസ്ഥര്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നല്ല ഉദ്ദേശിക്കുന്നതെന്നും എല്ലാവരേയും ഒത്തുചേര്‍ക്കാന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.ഹരിയാന നിയമസഭയില്‍ അംബാലയെ പ്രതിനിധീകരിക്കുന്ന അസീം കഴിഞ്ഞ ദിവസമാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുത്തത്.
100 കോടി ഹിന്ദുക്കള്‍ താമസിക്കുന്ന രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നത് ന്യായമല്ലേയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അംബാല ജില്ലയിലെ മുല്ലാനയില്‍ ബുധനാഴ്ച ചേര്‍ന്ന പൊതുയോഗത്തിലായിരുന്നു അസീമിന്റെ പരാമര്‍ശം.