ഉണ്ണിയപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.

0

ഇനി ഒന്ന് തയ്യാറാക്കി നോക്കിയാലോ.

ശർക്കര -250g.മുക്കാൽ കപ്പ്‌ വെള്ളം ഒഴിച്ച് ശർക്കര പാനിയാക്കി എടുക്കാം. ഒരുകപ്പ് നൈസ് അരിപ്പൊടി കാൽകപ്പ് ഗോതമ്പു പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇളം ചൂടിൽ ശർക്കര പാനി അരിച്ചു എടുത്തു മാവിൽ ചേർക്കുക കട്ട കെട്ടാതെ യോജിപ്പിക്കണം. ഒരു ടേബിൾ സ്പൂൺ എള്ള്  4ഏലക്ക ചതച്ചത് ആവശ്യത്തിന് തേങ്ങ കൊത്ത് ഇടുക.ഒരു ടീസ്പൂൺ വെള്ളത്തിലേക്ക് രണ്ടു നുള്ള് സോഡാപ്പൊടി ചേർത്ത് യോജിപ്പിച്ചു മാവിലേക്കു ഒഴിച്ചു കൊടുക്കാം. മാവ് റസ്റ്റ്‌ ചെയ്യാൻ വാക്കേണ്ടതില്ല. ഉണ്ണിയപ്പ കാരയിൽ വെളിച്ചെണ്ണ ഒഴിച്ചു ചുടാക്കുക. മാവ് കുഴിയുടെ മുക്കാൽ ഭാഗം ഒഴിച്ചു കൊടുത്താൽ മതി നന്നായി പൊങ്ങി വരുമ്പോൾ മറു ഭാഗത്തേക്ക്‌ തിരിച്ചിടാം ചെറിയ തീയിൽ വേവിക്കുക നല്ല ബ്രൗൺ നിറമായി വരണം. തീ നന്നായി കൂട്ടി വച്ചശേഷം എണ്ണയിൽ നിന്നും മാറ്റം രുചികരമായ ഉണ്ണിയപ്പം റെഡി ആയി.

 

Leave A Reply

Your email address will not be published.