വിമുക്ത ഭടനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിൽ മുറിവ്, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

0

കണ്ണൂർ: വിമുക്ത ഭടനെ വീട്ടുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിമുക്തഭടനായ കപ്പൂർ കെ.ഡി.ഫ്രാൻസിസ് എന്ന ലാലിനെയാണ് പെരുമ്പടവ് ടൗണിന് സമീപത്തെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഫ്രാൻസിസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിയിരുന്നു മൃതദേഹം. ‌കഴുത്തിന് ​ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലാലിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ദരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രിൻസി ഫ്രാൻസിസാണ് ഭാര്യ. വിദ്യാർഥികളായ അലൻ, അൽജോ എന്നിവർ മക്കളാണ്.

Leave A Reply

Your email address will not be published.