അബുദാബി : അന്തരിച്ച് യുഎഇ മുൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ പിൻഗാമിയായി ശൈഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനെ തിരഞ്ഞെടുത്തു. ശൈഖ് ഖലീഫയുടെ മരണത്തെ തുടർന്ന് സുപ്രം കൗൺസിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. അന്തരിച്ച മുൻ പ്രസിഡന്റിന്റെ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ. ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബിലെ അൽ മുഷറിഫ് കൊട്ടാരത്തിൽ ചേർന്ന് സുപ്രം കൗൺസിൽ യോഗത്തിൽ ഏകകണ്ഠേന 61കാരനായ ശൈഖ് മുഹമ്മദിന്റെ പേര് നിർദേശിക്കുകയായിരുന്നു.
ഇന്നലെ മാർച്ച് 13 വെള്ളിയാഴ്ചയാണ് യുഎഇ ശൈഖ് ഖലീഫയുടെ മരണ വിവരം സ്ഥിരീകരിച്ചത്. 2004 നവമ്പർ മൂന്ന് മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ ചുമതല വഹിച്ചു വരികയായിരുന്നു. യുഎഇ1971ൽ രൂപീകരിക്കുമ്പോൾ തന്റെ 26ാം വയസിൽ അദ്ദേഹം ഉപപ്രധാനമന്ത്രിയായി. 1976ൽ ഉപ സൈന്യാധിപനായും നിയമിക്കപ്പെട്ടു.
യുഎഇയുടെ ആദ്യ പ്രസിഡന്റെും പിതാവുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണ ശേഷമായിരുന്നു ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അധികാരമേറ്റത്. ഷെയ്ഖ് സെയ്ദിന്റെ ഏറ്റവും മൂത്തമകനായിരുന്നു. 1948ൽ ജനിച്ച അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16ാമത് ഭരണാധികാരിയുമായിരുന്നു.