കൊച്ചി:നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഷെറിൻ സെലിൻ തൂങ്ങി മരിച്ചനിലയിൽ. കൊച്ചിയിലെ ചക്കര പറമ്പിൽ ഒരു ലോഡ്ജ് മുറിയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഒരു റിലേഷൻഷിപ് ബ്രേക്ക് ആയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്ന് പോലീസ് പറയുന്നത്. ആലപ്പുഴ സ്വദേശിയാണ്. കമ്മ്യൂണിറ്റി യുമായി നല്ല ബന്ധം സൂക്ഷിക്കാത്തതുകൊണ്ട് സുഹൃത്തുക്കൾക്കോ മറ്റുള്ളവർക്കോ കൃത്യമായ ധാരണ ഇല്ലാ. മൈസൂരിൽ നഴ്സിംഗ് പഠിച്ചതിനു ശേഷമാണു കൊച്ചിയിൽ നടിയും മോഡലും ആയതു. ഒരു തമിഴ് സിനിമയിൽ മുഖ്യ വേഷം ചെയ്തു വരുകയായിരുന്നു. ട്രാൻസ്ജെന്ററുമായി സാമൂഹ്യപരമായ ഒരു ഇടപെടൽ നമ്മുടെ സൊസൈറ്റി നടതേണ്ടതിന്റെ അനിവാര്യതയാണ് ഇത് ചൂണ്ടികാണിക്കുന്നത്. വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു.