ന്യൂ ദല്‍ഹി: സി.ബി.ഐ റെയ്ഡുകളോട് പ്രതികരിച്ച് ലോക്സഭാ എം.പി കാര്‍ത്തി ചിദംബരം.”എനിക്ക് കണക്ക് നഷ്ടപ്പെട്ടു, എത്ര തവണ സംഭവിച്ചു? ഒരു റെക്കോര്‍ഡ് ആയിരിക്കണം,എന്നായിരുന്നു റെയ്ഡ് നടന്ന ഉടന്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസിലുമായിരുന്നു സി.ബി.ഐ റെയ്ഡ് നടന്നത്. ചെന്നൈ, മുംബൈ, ഒഡീഷ, ദല്‍ഹി എന്നിവിടങ്ങളിലെ ഒന്നിലധികം വസതികളിലും ഔദ്യോഗിക സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം അദ്ദേഹത്തിന്റെ അനുയായി ഭാസ്കരാമന് എന്നിവരുമായി ബന്ധപ്പെട്ട ഏഴോളം സ്ഥലങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്.
വിദേശ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. കാര്‍ത്തി ചിദംബരത്തിന്റെ 2010 മുതല്‍ 2014 വരെയുള്ള വിദേശ സാമ്പത്തിക ഇടപാടുകളാണ് സി.ബി.ഐ അന്വേഷിക്കുന്നതെന്നും സാബു എന്നയാളില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നു.