വിദ്യാഭ്യാസം പാതിവഴിയില്‍; ഉക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂദല്‍ഹി: ഉക്രെയ്നില് നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് പഠനം തുടരാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം തുടരാന്‍ അനുമതി നല്കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കേന്ദ്രം തള്ളി. വിദ്യാഭ്യാസം അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ബംഗാള്‍ സര്‍ക്കാര്‍ നടത്തിയത് ചട്ടവിരുദ്ധമായ നടപടിയാണ്. സംസ്ഥാനത്ത് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ സ്ക്രീനിംഗ് ടെസ്റ്റ് എഴുതാന്‍ ചട്ടപ്രകാരം സാധ്യമല്ലെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന് വ്യക്തമാക്കി