കൊച്ചിയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്സ്ജെന്റര് യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍. നടിയും മോഡലുമായ ഷെറിന് സെലിന് മാത്യുവിന്റെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.എന്നാല്‍, ഷെറിന് പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കള്‍ നല്കുന്ന സൂചന. കുറച്ച് ദിവസങ്ങളായി ഷെറിന് മാനസികമായി വിഷമത്തിലായിരുന്നു. ഷെറിന്റെ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.