നോയിഡ: 17-വയസ്സുകാരിയെ ഡിജിറ്റൽ റേപ്പിന് വിധേയമാക്കിയ 81-കാരനായ സ്കെച്ച് ആർട്ടിസ്റ്റ് അറസ്റ്റിൽ. അലഹബാദ് സ്വദേശിയാണ് അറസ്റ്റിലായ പ്രതി. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. നോയിഡയിലേക്ക് 20 വർഷം മുൻപാണ് ഇയാൾ താമസം മാറിയത്.
ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം കണ്ടെത്തിയ പങ്കാളിയുമായി ലിവിംഗ് ടുഗെദർ റിലേഷൻ ഷിപ്പിലായിരുന്നു പ്രതി. ഇവരുടെ മകളാണ് പീഡനത്തിനിരയായ പെൺകുട്ടി. കഴിഞ്ഞ ഏഴ് വർഷത്തോളമായി കുട്ടി ലൈംഗീകാതിക്രമത്തിന് വിധേയ ആയിരുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. 10 വയസ്സുള്ളപ്പോൾ മുതലാണ് കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ ഭയന്നിരുന്ന പെൺകുട്ടി തെളിവുകൾ ഓഡിയോ ഫയലുകളാക്കിയ ശേഷം മാതാവിനെ കാണിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പ്രതിക്കെതിരെ ബലാത്സംഗം, പരിക്കേഷൽപ്പിക്കൽ,പോക്സോ എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.