ഇന്ത്യയിൽ 6ജി സേവനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ഇന്ത്യയിൽ 6ജി സേവനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ടെലികോം റെഗുലേറ്ററി അതോറ്റിറ്റിയുടെ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.വികസനവും തൊഴിലും സൃഷ്ടിക്കാൻ നൂതന സാ​​ങ്കേതികവിദ്യ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.21ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ വളർച്ചയുടെ വേഗം നിർണയിക്കുക കണക്ടിവിറ്റിയായിരിക്കും. അതുകൊണ്ട് കണക്ടിവിറ്റിയെ എല്ലാതലത്തിലുംനവീകരിക്കണം.രാജ്യത്തിന്റെ ഭരണത്തിൽ 5ജി സാ​​ങ്കേതികവിദ്യ വലിയ മാറ്റങ്ങൾ കൊണ്ടു വരും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ 5ജി വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Leave A Reply

Your email address will not be published.