രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവ്

0

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന് മേചനം ലഭിക്കുന്നത്. ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഏറെക്കാലമായി ഈ കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. നേരത്തെ പേരറിവാളനെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ വെണ്‍പാല പുരോഹിതക്ക് ഇതുസംബന്ധിച്ച തീരുമാനമെടുക്കാതെ ഇക്കാര്യം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഗവര്‍ണര്‍ മാറി വന്നിട്ടും പേരറിവാളന്റെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദവും കോടതി തള്ളിയിരുന്നു.

Leave A Reply

Your email address will not be published.