ജഡേജ സിഎസ്കെ വിടാൻ ഒരുങ്ങുന്നോ? ടീം മാനേജ്മെന്റിന്റെ നിലപാടിൽ താരം അസ്വസ്ഥൻ

0

ന്യൂ ഡൽഹി : ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ എന്തോ പുകയുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ചെന്നൈ താരം അമ്പട്ടി റായിഡു ഐപിഎൽ കരിയർ അവസാനിപ്പിക്കാൻ തുനിഞ്ഞതും പിന്നാലെ ആ തീരുമാനം പിൻവലിച്ചതും വലിയ തോതിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഇതാ സിഎസ്കെ സൂപ്പർ താരവും മുൻ ക്യാപ്റ്റനും കൂടിയായ രവീന്ദ്ര ജഡേജയും ടീം വിടാൻ തയ്യാറെടുക്കുന്നുയെന്നുള്ള അഭ്യുഹങ്ങളാണ് പുറത്ത് വരുന്നത്. ആ അഭ്യുഹങ്ങൾ നൂറ ശതമാനം ശരിയല്ലെങ്കിലും താരം ടീം മാനേജ്മെന്റുമായി അത്രകണ്ട നല്ല രസത്തിൽ അല്ല എന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് പെട്ടെന്ന് ഇന്ത്യയുടെ നമ്പർ വൺ ഓൾറൗണ്ടറെ മാറ്റിയ ചെന്നൈ സൂപ്പർ കിങ്സിന്റെ തീരുമാനം ജഡേജയെ അസ്വസ്ഥനും കൂടുതൽ വേദനിപ്പിച്ചുയെന്ന് താരത്തിന്റെ ഏറ്റവും അടുത്ത വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് സ്പോർട്സ് മാധ്യമമായ ഇൻസൈഡ്സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.

അതെ താരം അസ്വസ്ഥനാണ് കൂടാതെ ആ തീരമാനം കൂടുതൽ വേദനിപ്പിച്ചു. ക്യാപ്റ്റൻസിയിലെ പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാമായിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. ആ സാഹചര്യത്തിൽ ഏതൊരു മനുഷ്യനും വേദനയുണ്ടാകും” രവീന്ദ്ര ജഡേജയുമായി ഏറ്റവും അടുത്ത വൃത്തം ഇൻസൈഡ്സ്പോർട്ടിനോട് പറഞ്ഞു.

കൂടാതെ താരത്തിനേറ്റ പരിക്ക് സീസണിൽ നിന്ന് പുറത്ത് പോകാൻ തക്ക ഗൗരവമേറിയതാണോ എന്നതിലും സംശയമുണ്ടെന്ന് വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ” എനിക്ക് അതിനെ കുറിച്ച്  കൂടുതൽ ഒന്നും പറയാനില്ല. താരത്തിന് പരിക്കുണ്ട്. പക്ഷെ അത് എത്രത്തോളം ഗൗരവമേറിയതാണോ എന്നതിൽ തനിക്കറിവില്ല” ഇന്ത്യൻ ഓൾറൗണ്ടറുമായി അടുത്ത ബന്ധമുള്ള വൃത്തം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.