ഖത്തര്‍ ലോകകപ്പ് ജോലികളുടെ ഭാഗമായി കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിനിരയായി; ഫിഫ 3000 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആംനെസ്റ്റി
ലണ്ടന്‍: ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗമായി ജോലി ചെയ്യാനെത്തിയ കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടതില്‍ ഫിഫ
(FIFA) നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍.
ചൂഷണത്തിനിരയായ തൊഴിലാളികള്‍ക്ക് 440 മില്യണ്‍ ഡോളര്‍ (ഏകദേശം 3300 കോടി രൂപ) ഫിഫ നല്‍കണമെന്നാണ് ആംനെസ്റ്റി ആവശ്യപ്പെട്ടത്. ലോകകപ്പില്‍ മൊത്തം ടീമുകള്‍ക്ക് നല്കുന്ന പാരിതോഷിക തുകയ്ക്ക് സമാനമാണിത്.