മുമ്പ് വോട്ട് ചെയ്തിരുന്നത് ഡെമോക്രാറ്റുകള്‍ക്ക്; പക്ഷെ, ഇനി അത് പറ്റില്ല; കാരണം വ്യക്തമാക്കി ഇലോണ്‍ മസ്ക്
സാന്‍ ഫ്രാന്‍സിസ്കോ: വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വിശ്രമം കൊടുക്കാതെ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ ഏറ്റെടുത്തത് മുതലാണ് മസ്ക് നിരന്തരമായി പ്രതികരണങ്ങള്‍ നടത്തുകയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യുന്നത്.
താന്‍ പണ്ട് വോട്ട് ചെയ്തിരുന്നത് ഡെമോക്രാറ്റുകള്ക്കായിരുന്നെന്നും എന്നാല്‍ ഇനി അങ്ങനെ ചെയ്യില്ലെന്നും പറയുകയാണ് മസ്ക്. ഇനിമുതല്‍ താന്‍ റിപബ്ലിക്കന്സിനായിരിക്കും വോട്ട് ചെയ്യുകയെന്നും ബുധനാഴ്ച നടത്തിയ ഒരു പ്രതികരണത്തില്‍ മസ്ക് പറഞ്ഞു.പണ്ട് ഞാന്‍ ഡെമോക്രാറ്റുകള്‍ക്കായിരുന്നു വോട്ട് ചെയ്തത്. കാരണം അവര്‍ താരതമ്യേന ദയയുള്ള പാര്‍ട്ടിയായിരുന്നു. എന്നാല്‍ അവര്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഘടനത്തിന്റെയും പാര്‍ട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
അതുകൊണ്ട് ഇനി എനിക്ക് അവരെ സപ്പോര്‍ട്ട് ചെയ്യാനാകില്ല. ഞാന്‍ ഇനിമുതല്‍ റിപബ്ലിക്കന്‍സിന് വോട്ട് ചെയ്യും,” മസ്ക് തന്റെ ട്വീറ്റില്‍ പറഞ്ഞു.ഇക്കാരണത്താല്‍ തനിക്കെതിരെ ഡെമോക്രാറ്റുകള്‍ ക്യാംപെയിന് നടത്തുമെന്നും മസ്ക് കൂട്ടിച്ചേര്‍ത്തു. ”ഇനി കണ്ടോളൂ, എങ്ങനെയാണ് അവര്‍ എനിക്കെതിരെ വൃത്തികെട്ട ട്രിക്കി ക്യാമ്പെയിന് നടത്തുന്നതെന്ന്,” മസ്ക് ട്വീറ്റ് ചെയ്തു.