രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണിന് വമ്പിച്ച ഡിസ്കൗണ്ട്…!! മൊബൈല്‍ വിപണിയെ ഞെട്ടിച്ച് റിലയന്‍സ് ജിയോ
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട് ഫോണായ JioPhone Next വാങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണിത്. കഴിഞ്ഞ വർഷം അവസാനമാണ് കമ്പനി ഈ സ്മാർട്ട്ഫോൺ വിപണിയില്‍ എത്തിച്ചത്. അതിന്റെ കുറഞ്ഞ വിലയും മികച്ച സവിശേഷതകളും ഉപയോക്തക്കളെ വളരെയധികം ആകർഷിച്ചിരുന്നു.
കമ്പനി തങ്ങളുടെ ഉപയോക്തക്കളെ ആകര്‍ഷിക്കാന്‍ സമയാസമയങ്ങളില്‍ നിരവധി ഓഫറുകള്‍ കൊണ്ടുവരാറുണ്ട്. അത്തരത്തിലൊരു വന്‍ ഓഫര്‍ ആണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിയ്ക്കുന്നത്. ഈ ഓഫറിന് കീഴില്‍ നിങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ JioPhone Next ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കും.
JioPhone Next സ്മാര്‍ട്ട് ഫോണിന്റെ യഥാർത്ഥ വില 6,499 രൂപയാണ്. എന്നാൽ, ഈ സ്മാര്‍ട്ട് ഫോണിന് കമ്പനി ഇപ്പോള്‍ 2,000 രൂപ കിഴിവ് നൽകുന്നു. അതായത്, വെറും 4,499 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കുക അടിപൊളി സ്മാര്‍ട്ട് ഫോണ്‍ ആണ്. എന്നാല്‍, ഈ ഓഫര്‍ നേടാന്‍ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കണം. പഴയ ഫോണ്‍ നല്കുമ്പോള് മാത്രമേ നിങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കൂ.
അതായത്, JioPhone Next വാങ്ങാൻ നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ നല്കിയാല് നിങ്ങൾക്ക് 2,000 രൂപ ഇളവ് ലഭിക്കും. എന്നാൽ, നിങ്ങള്‍ നല്കുന്ന പഴയ ഫോണില്‍ 4G സപ്പോർട്ട് ഉണ്ടായിരിക്കേണ്ടതും ആവശ്യമാണ്. കമ്പനി നല്കുന്ന ഈ ഓഫര്‍ നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം.
JioPhone Next സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടെയുള്ള 5.45 ഇഞ്ച് HD ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. android 11 Go എഡിഷൻ അടിസ്ഥാനമാക്കിയുള്ള ഈ സ്മാര്‍ട്ട് ഫോണ്‍ 1.3GHz quad-core Snapdragon 215 പ്രൊസസറിൽ പ്രവർത്തിക്കുന്നു. 2 ജിബി റാമിനൊപ്പം 32 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. ഇതുകൂടാതെ, ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്, ഇതിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് 512 ജിബി വരെ ഡാറ്റ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
ഫോട്ടോഗ്രാഫി ഇഷ്ടമുള്ളവര്‍ക്ക് ഈ ഫോണ്‍ ഉത്തമമാണ്. ഈ സ്മാർട്ട്ഫോണിൽ 13 MP ക്യാമറയാണ് ഉള്ളത്. അതേസമയം വീഡിയോ കോളിംഗിനും സെൽഫിക്കുമായി 8 MP ക്യാമറയും നൽകിയിട്ടുണ്ട്. ക്യാമറ സവിശേഷതകൾ എന്ന നിലയിൽ, പോർട്രെയിറ്റ് മോഡും നൈറ്റ് മോഡും ഉൾപ്പെടുന്നു. പവർ ബാക്കപ്പിനായി 3,500mAh ബാറ്ററിയുണ്ട്. കൂടാതെ, ഈ ഫോണില്‍ ഡ്യുവൽ സിം ഉപയോഗിക്കാന്‍ സാധിക്കും.