13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ

0

ന്യൂഡൽഹി: ഡൽഹിയിൽ വീട്ടിൽ നിന്നും കാണാതായ 13 വയസുകാരിയെ കണ്ടെത്തി.  സാകേത് മെട്രോ സ്റ്റേഷന് സമീപത്തു നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം ഉപേക്ഷിച്ചുവെന്നാണ് പോലീസ് പറയുന്നത്.ഇതിനെ തുടർന്ന് കേസിൽ 3 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.   മോഹിത്, ആകാശ്, ഷാരൂഖ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു. ഏപ്രിൽ 24 ന് വൈകുന്നേരം അഞ്ചിനാണ് പെൺകുട്ടി വീട്ടിൽ നിന്നും പുറത്തുപോയത്.  ശേഷം മടങ്ങിയെത്താത്തത്തിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.  ഈ പെൺകുട്ടിയെ കാണാനില്ലെന്ന പോസ്റ്റർ കണ്ട പ്രദേശവാസി കുട്ടിയെക്കുറിച്ചുള്ള വിവരം പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാൾ സൗത്ത് ഡൽഹിയിൽ ഉണ്ടെന്ന് പോലീസിന് വിവരം ലഭിക്കുകയും ഇയാളെ പിടികൂടിയപ്പോൾ മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുകയും ചെയ്തു.  ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പോലീസ് പെൺകുട്ടിയെ കണ്ടപ്പോൾ കുട്ടി നല്ല ലഹരിയിലായിരുന്നു. പെൺകുട്ടിയെ ഐയിംസ് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയപ്പോഴാണ് ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിച്ചത്. സംഭവം നടന്ന ദിവസം പച്ചക്കറി വാങ്ങാനായി പ്രതിയായ ഷാരൂഖിന്റെ ഓട്ടോറിക്ഷയിൽ കയറിയ പെൺകുട്ടിയെ മാർക്കറ്റിൽ ഇറക്കാതെ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ഷാരൂഖ് ഓഖ്‌ലയിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് ശീതളപാനീയം നൽകി പീഡിപ്പിക്കുകയും ശേഷം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

Leave A Reply

Your email address will not be published.