ലാലു പ്രസാദ്‌ യാദവിനെ വിടാതെ CBI, 17 ഇടങ്ങളില്‍ റെയ്ഡ്

0

ഡൽഹി, പറ്റ്ന ഉൾപ്പെടെ 17 സ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ നടന്ന റെയിൽവേ  റിക്രൂട്ട്‌മെന്‍റ് അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി.
കാലിത്തീറ്റ കുംഭകോണത്തിൽ നിന്ന് ആശ്വാസം നേടുന്നതിന് മുന്‍പേ ആണ്  ലാലു പ്രസാദ്‌ യാദവ് അടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നത്‌.

2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് നിരവധി പേർക്ക് ഭൂമി എഴുതി വാങ്ങി റെയിൽവേയിൽ ജോലി നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ സിബിഐ കേസെടുത്തു.  ലാലുവിന്‍റെ മകള്‍ മിസാ ഭാരതിയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട്‌  അനുസരിച്ച്  വെള്ളിയാഴ്ച രാവിലെ സിബിഐ സംഘം പറ്റ്നയിലെ റാബ്രി ദേവി വസതിയില്‍ എത്തിച്ചേര്‍ന്നിരുന്നു. 10 പേര്‍ അടങ്ങുന്ന CBI സംഘത്തില്‍  വനിതാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ, ലാലുവിന്‍റെ മകള്‍ മിസാ ഭാരതിയുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ് നടക്കുകയാണ്.

ലാലു യാദവിനും മകൾക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) പുതിയ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തതായാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.