യൂറോപ്പില്‍ കുരങ്ങുപനി കേസുകള്‍ നൂറ് കടന്നു; അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന.

0

ജനീവ: യൂറോപ്പില്‍ മങ്കിപോക്‌സ് (കുരങ്ങുപനി) കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് ലോകാരോഗ്യ സംഘടന. വെള്ളിയാഴ്ചയായിരുന്നു ഡബ്ല്യു.എച്ച്.ഒ യോഗം വിളിച്ചത്.

 

പടിഞ്ഞാറന്‍- സെന്‍ട്രല്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന കുരങ്ങുപനിയുടെ 100ലധികം കേസുകളാണ് യൂറോപ്പില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ഡബ്ല്യു.എച്ച്.ഒ അടിയന്തരമായി യോഗം വിളിച്ചു ചേര്‍ത്തത്.

ബ്രിട്ടൻ , സ്‌പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒപ്പം യു.എസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും സംശയമുള്ള കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസമായിരുന്നു ബെല്‍ജിയത്തില്‍ അഞ്ച് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെയാണ് യൂറോപ്പില്‍ രോഗപ്പകര്‍ച്ചയുടെ ആശങ്കയുണ്ടായത്.

 

കുരങ്ങന്മാരില്‍ ആദ്യം കണ്ടെത്തിയ മങ്കിപോക്‌സ് പിന്നീട് വൈറസ് കാരിയറുമായി അടുത്തിടപെഴകുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി ആഫ്രിക്കക്ക് പുറത്ത് അപൂര്‍വമായി മാത്രമാണ് കുരങ്ങുപനി പടരാറുള്ളത്.

Leave A Reply

Your email address will not be published.