ന്യൂദൽഹി : ഇന്ധന വില കുറച്ചുകൊണ്ട് ബിജെപി ജനങ്ങൾക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ജീവിതം അനായാസമാക്കാൻ ഇന്ധന വില കുറച്ചു കൊണ്ടുള്ള തീരുമാനത്തിന് കഴിയുമെന്നും എന്നും ജനങ്ങളാണ് ഞങ്ങൾക്ക് ആദ്യമെന്നും, രാജ്യത്തെ വിവിധ മേഖലകളെ പോസിറ്റീവായി മാറ്റുമെന്നും മോദി ട്വീറ്റ് ചെയ്തു. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴു രൂപയുമാണ് കേന്ദ്ര സർക്കാർ കുറച്ചത്. ധനമന്ത്രി സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില ഇന്നുമുതൽ നിലവിൽ വന്നു. പാചക വാത സിലിണ്ടറിനു 200 രൂപ സബ്സിഡി പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരം നൽകുമെന്നും മന്ത്രി അറിയിച്ചു. സ്റ്റീലിന്റെയും സിമന്റിന്റെയും വിലയും കുറക്കുവാനുള്ള നടപടിഎടുക്കുമെന്നും കേന്ദ്രം അറിയിച്ചു.