തൃക്കാക്കരയില്‍ ആപ് – ട്വന്റി ട്വന്റി സഖ്യം ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആപ് – ട്വന്റി ട്വന്റി സഖ്യം, ജനക്ഷേമ മുന്നണിയുടെ നിലപാട് ഇന്നറിയാം. ഉച്ചയ്ക്ക് ശേഷം കിറ്റക്‌സ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലായിരിക്കും സഖ്യം ആര്‍ക്കൊപ്പമായിരിക്കുമെന്ന് പ്രഖ്യാപിക്കുക. ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ നല്‍കിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍.

ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ട്വന്റി ട്വന്റിയുമായുള്ള സഖ്യപ്രഖ്യാപനത്തിനായി കെജ്‌രിവാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിതെന്നായിരുന്നു അദ്ദേഹം സഖ്യപ്രഖ്യാപനത്തിനിടെ പറഞ്ഞത്.

കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകുമെന്നും ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു.

കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത് ദൈവത്തിന്റെ മാജിക്കാണെന്നും കേരളത്തിലും ഇത് സാധ്യമാകുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.