വിക്രമിന്റെ കോബ്ര ഉടൻ തിയേറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു

0

ചെന്നൈ : വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം കോബ്രയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കോബ്ര. ചിത്രത്തിൽ വിക്രം 7 വ്യത്യസ്ത ലുക്കുകളിലാണ് എത്തുന്നത്. ചിത്രത്തിലെ ഗാനം അധീരാ ഏപ്രിൽ അവസാന വാരം പുറത്ത് വിട്ടിരുന്നു. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി വൻ ശ്രദ്ധ പിടിച്ച് പറ്റാൻ ഗാനത്തിന് സാധിച്ചിരുന്നു. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എആർ റഹ്‌മാനാണ്. പാ വിജയ് വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് വാഗു മാസനാണ്.  ചിത്രത്തിൽ വിക്രം അവതരിപ്പിക്കുന്ന 7 വ്യത്യസ്ത ലുക്കുകൾക്ക് വേണ്ടിയുള്ള മേക്ക്ഓവർ ചിത്രങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതാണ് ഗാനത്തിന്റെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, വാർത്തകൾ സത്യമല്ലെന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് അറിയിക്കുകയായിരുന്നു.

 

ചിത്രത്തിൽ കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായികയായി എത്തുന്നത്. കൂടാതെ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും മലയാളീതാരം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇര്‍ഫാന്‍ പഠാൻ വില്ലന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലറും തുമ്പി തുള്ളൽ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

ചിത്രത്തിൻറെ ട്രെയ്‌ലറിൽ വിക്രം ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ചിത്രത്തിൻറെ ട്രെയിലറിന് തന്നെ ആളുകളെ ത്രില്ലടിപ്പിക്കാൻ കഴിഞ്ഞിരുന്നു.ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുക ‘എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്’ എന്ന ടാഗ് ലൈനോടെയാണ്. കോബ്ര ഒരു ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്. ശ്രീനിധി ഷെട്ടി ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകത കൂടി കോബ്രയ്ക്കുണ്ട്. കെ എസ് രവികുമാർ, മുഹമ്മദ് അലി ബെയ്ഗ്, പത്മപ്രിയ, കനിഹ, ജോൺ വിജയ്, മിയ ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലായിരുന്നു ചിത്രം പ്രധാനമായും ചിത്രീകരിച്ചത്.

Leave A Reply

Your email address will not be published.