കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്

0

കോഴിക്കോട് : ചേവരമ്പലാം ബൈപാസിൽ ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാൽപതോളം പേർക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് തീർത്ഥാടനത്തിന് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. ബസുകൾ നല്ല സ്പീഡിൽ ആയിരുന്നു വന്നതെന്നും ഒരു ബസിന്റെ ടയറിന്റെ ഭാഗത്താണ് മറ്റേ ബസ് ഇടിച്ചതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ 40 പേർക്ക് പരിക്കുണ്ട് . പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Leave A Reply

Your email address will not be published.