കൊവിഡ് നാലാം വ്യാപനം സൗദി യിൽ വീണ്ടും വിലക്കു ; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്ക്ക് വിലക്ക്
റിയാദ്: കൊവിഡ് വ്യാപനം വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര് യാത്ര ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു.
ഇന്ത്യക്ക് പുറമെ ലെബനന്, സിറിയ, തുര്‍ക്കി, ഇറാന്, അഫ്ഗാനിസ്ഥാന്, യെമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് സൗദി താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.
ഗള്‍ഫ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ആഴ്ചകളിലായി ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് സൗദിയെ ഈ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്.
അതേസമയം, ഇന്ത്യയിലോ ലിസ്റ്റില്‍ പെട്ട മറ്റ് രാജ്യങ്ങളിലോ ഉള്ള പൗരന്മാര്ക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനോ രാജ്യത്ത് പ്രവേശിക്കുന്നതിനോ വിലക്കേര്‍പ്പെടുതായി പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.
ഇന്ത്യയിലും കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് 2226 പുതിയ കേസുകളും 65 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.