0

കൊല്ലം: കൊല്ലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈ വെട്ടിമാറ്റി. പൂയപ്പള്ളി മരുതമണ്‍പള്ളിയിലാണ് സംഭവം നടന്നത്. മരുതമണ്‍പള്ളി അമ്പാടിയില്‍ തിലജനാണ് (44) മരിച്ചത്. കൊലപാതകത്തിൽ തിലജന്റെ ബന്ധു മരുതമണ്‍പള്ളി പൊയ്കവിളവീടില്‍ സേതുവിന്റെ പേരില്‍ പൂയപ്പള്ളി പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പൂര്‍വവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി.റോഡിൽ നില്‍ക്കുകയായിരുന്ന തിലജന് നേരെ പ്രതി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ തിലജന്റെ കൈ വെട്ടിമാറ്റി. തിലജൻ റോഡിന് എതിർവശത്തുള്ള മാർജിൻ ഫ്രീ മാർക്കറ്റിലേക്ക് ഓടിക്കയറി. എന്നാൽ, പിന്നാലെ വന്ന പ്രതി തിലജനെ കടയ്ക്കുള്ളിലിട്ടും വെട്ടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തിലജനെ പാരപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.തിലജനും സഹോദരന്മാരും ബന്ധുവായ പ്രതി സേതുവും തമ്മില്‍ നേരത്തേ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ആക്രമണമുണ്ടായിട്ടുണ്ട്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സേതു, തിലജന്റെ സഹോദരന്‍ ജലജനെ ആറുമാസംമുമ്പ് ജങ്ഷനില്‍വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് പ്രതികാരമായി തിലജനും ജലജനും ക്വട്ടേഷന്‍ അംഗങ്ങളും ചേര്‍ന്ന് പിന്നീട് സേതുവിനെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.