വിജയ് ബാബു ഈ മാസം 30-ന് തിരിച്ചെത്തും, ടിക്കറ്റ് ഹാജരാക്കി

0

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബു 30-ന് കേരളത്തിൽ തിരിച്ചെത്തും. നിലവിൽ വിജയ്  ദുബായിൽ ആണെന്നാണ് സൂചന. നേരത്തെ ജോർജിയയിൽ നിന്നും തിരിച്ചെത്തിയതായി റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് വിജയ് ഹൈക്കോടതിയിൽ ഹാജരാക്കി. കോടതിയിലെ ഇടപെടലിന് പിന്നാലെയാണ് വിജയ് ബാബു തിരിച്ചെത്തുന്നത്. നടപടികളുടെ ഭാഗമായി വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഇതിനാൽ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് എത്തിക്കാനാണ് പോലീസിൻറെ പദ്ധതി.വിജയ് ബാബു വിദേശത്ത് നിന്ന് മടങ്ങിയെത്തുമെങ്കിൽ മാത്രം താരത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കാമെന്ന് നേരത്തെഹൈക്കോടതി  വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത ഉടനെ കേസ് പരി​ഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പോലീസ് നിലപാട്. കഴിഞ്ഞ മാസം 22നാണ് പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.  തുടർന്ന് ഫേസ്ബുക്ക് ലൈവിൽ വന്ന വിജയ് അതിജീവിതയുടെ പേരും വെളിപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.