പോക്‌സോ നിയമം; അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ നിരീക്ഷണ സമിതി രൂപീകരിക്കാൻ ഉത്തരവ്.

0

തിരുവനന്തപുരം: സംസ്ഥാനത്തെ പോക്‌സോ നിയമവുമായി ബന്ധപ്പെട്ട് അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കുന്നതിന് ജില്ലാതലത്തിൽ നിരീക്ഷണ സമിതി രൂപീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശിശുസൗഹാർദപരവും സുതാര്യവുമാക്കുന്നതിന് കൂട്ടായ ഇടപെടലുകൾ അനിവാര്യമാണ്. ജില്ലാതലത്തിലുള്ള നിരീക്ഷണ സമിതി രൂപീകരിച്ചുകൊണ്ട് തുടർ നടപടികൾ സ്വീകരിക്കാൻ വനിത-ശിശു വികസന വകുപ്പ് സെക്രട്ടറിക്ക് ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ, ബാലാവകാശ കമ്മീഷൻ അംഗം ബി.ബബിത എന്നിവരുടെ ഡിവിഷൻബെഞ്ചാണ് നിർദേശം നൽകിയത്ജില്ലാ കളക്ടർ ചെയർപേഴ്‌സണും ബാലാവകാശ കമ്മീഷൻ മെമ്പർ ഫെസിലിറ്റേറ്ററും ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്‌സൺ വൈസ് ചെയർപേഴ്‌സണും ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നോഡൽ ഓഫീസറും ജില്ലാ നിരീക്ഷണ സമിതിയുടെ ഭാഗമാകും. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പോലീസ് മേധാവി, ഡി.വൈ.എസ്.പി-എസ്.ജെ ആൻഡ് പി.യു, ഡി.വൈ.എസ്.പി-എസ്.സി.ആർ.ബി, തദ്ദേശ സ്വയം ഭരണം, എക്‌സൈസ്, വിദ്യാഭ്യാസം എന്നിവയുടെ ഡി.ഡിമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ, ജില്ലാ പട്ടികജാതി-പട്ടിക വർഗ്ഗ വികസന വികസന ഓഫീസർമാർ, പോക്‌സോ പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ അംഗങ്ങളുമായി ജില്ലാ നിരീക്ഷണ സമിതി രൂപീകരിക്കുന്നതിനാണ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.