ടെക്സസിലെ പ്രൈമറി സ്‌കൂളിൽ വെടിവെപ്പ്; 18 വിദ്യാർത്ഥികളടക്കം 21 പേർ കൊല്ലപ്പെട്ടു

0

ടെക്സസ് : യു എസിലെ ടെക്‌സസിൽ ഒരു പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 18 വിദ്യാര്‍ത്ഥികളും അധ്യാപികയുമുൾപ്പെടെ മൂന്ന് മുതിര്‍ന്നവരും കൊല്ലപ്പെട്ടു. യുവാള്‍ഡിയിലെ റോബ് എലിമെന്ററി സ്‌കൂളിലായിരുന്നു ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ ഏറെയും 2, 3, 4 ക്‌ളാസുകളിലെ വിദ്യാർത്ഥികളാണ്.മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാല്‍വഡോര്‍ റമോസ് എന്ന 18 വയസ്സുകാരനാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ സാല്‍വഡോര്‍ കൊല്ലപ്പെട്ടു. 2 പോലീസുകാർക്ക് പരിക്കേറ്റു. മരിച്ച വിദ്യാര്‍ഥികള്‍ ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്.

Leave A Reply

Your email address will not be published.