രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തില്‍

0

തിരുവനന്തപുരം:രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു വൈകുന്നേരം തിരുവനന്തപുരത്തെത്തും.  രാത്രി എട്ടരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ നിന്നെത്തുന്ന രാഷ്ടപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് സ്വീകരിക്കുന്നത്. തുടർന്ന്, അദ്ദേഹം രാജ്ഭവനിലെത്തി വിശ്രമിക്കും.

 

വ്യാഴാഴ്ച രാവിലെ നിയമസഭാ മന്ദിരത്തിൽ ദേശീയ വനിതാ സാമാജിക സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ‘ആസാദി കാ അമൃത് മഹോത്സവിന്‍റെ” ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിയ്ക്കുന്നത്.

ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം അഞ്ചിന് അദ്ദേഹം പൂനെയ്ക്ക് യാത്ര തിരിക്കും.

Leave A Reply

Your email address will not be published.