മലയാള സിനിമ പ്രേമികള്‍ ഏറെ കാലമായി ആഗ്രഹിക്കുന്ന ഒന്നാണ് മമ്മൂട്ടി ദുല്‍ഖര്‍ കൂട്ടുകെട്ടിലുള്ള ഒരു ചിത്രം വരണമെന്ന്. നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ഒന്നിക്കുന്നു എന്ന അഭ്യുഹങ്ങള്‍ ചര്‍ച്ചയില്‍ വന്നിട്ടുണ്ടെങ്കിലും ഒന്നും തന്നെ സ്ഥിരികരിക്കപെട്ടവയല്ല. എന്നാല്‍ ഇന്നലെ മുതല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയിരുക്കയാണ്.
മമ്മൂട്ടിയും ദുല്ഖറൂം ഒന്നിക്കുന്നു എന്നും മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ ‘ മമ്മൂട്ടി കമ്പനി ‘ യാണ് ചിത്രം നിര്‍മിക്കുക എന്നും അമല്‍ നീരദ് ആകും സംവിധാന കുപ്പായത്തില്‍ ഉണ്ടാകുക എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന പോസ്റ്റുകളുടെ കാതല്‍.
ചിത്രം 2022 അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങുമെന്നൊക്കെ പറഞ്ഞാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ഒന്നും തന്നെ അവരുടെ ആലോചനയില്‍ പോലും ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുള്ള മറുവാദ പോസ്റ്റുകളും ചര്‍ച്ചകളുടെ ഭാഗമായി ഇടം പിടിച്ചിട്ടുണ്ട്.
സാധാരണയായി ഇത്തരത്തില്‍ ഏതെങ്കിലും പോസ്റ്റുകള്‍ വന്നാല്‍ അതിനെ പറ്റി പല തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട് അത്തരത്തില്‍ ഒന്ന് മാത്രമാണോ ഇത് ഇനി അതല്ല അവര്‍ ശെരിക്കും ഒന്നിക്കുന്നുണ്ടോ എന്നൊക്കെയുള്ള സംശങ്ങളാണ് മറ്റു ചിലര്‍ പങ്കുവെക്കുന്നത്.
ദുല്‍ഖറിനോട് മമ്മൂക്കയുമായി ഒന്നിച്ചുള്ള പടം എന്ന് വരുമെന്ന് നിരവധി അഭിമുഖങ്ങളില്‍ ചോദ്യം ചോദിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഒരു മറുപടി താരം നല്‍കിയിട്ടില്ല
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ ഇരിക്കുന്ന ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാലില്‍ ദുല്‍ഖര്‍ ഉണ്ടാകും എന്ന് പ്രചരിച്ചിരുന്നു പക്ഷെ ദുല്‍ഖര്‍ അത് നിരസിക്കുകയാണ് ചെയ്തത്. ദുല്‍ഖര്‍ അതിനെ തള്ളി കളഞ്ഞെങ്കിലും ദുല്‍ഖര്‍ സല്‍മാനെ ബിലാലിലെ കഥാപാത്രമാക്കി നിരവധി ഫാന്‍ മേഡ് പോസ്റ്ററുകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും വന്‍ ഹിറ്റ് അവാറുണ്ട്.
ബിഗ്-ബി യിലെ അവസാന രംഗത്ത് വരുന്ന അബു എന്ന കുട്ടിയായിട്ട് ആവാം ദുല്‍ഖര്‍ വരുക എന്നും ഫാന്‍ തിയറികളുണ്ട്
എന്തായാലും സോഷ്യല്‍ മീഡിയയിലെ ഈ ചൂടന്‍ ചര്‍ച്ചകള്‍ മലയാളികള്‍ എത്ര മാത്രം ഇരുവരും ഒന്നിച്ച് കാണാന്‍ ആഗ്രഹിക്കുന്നു എന്ന് സൂചിപ്പിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ മറ്റൊരു വാദം.