ഗോപി സുന്ദറിനൊപ്പം ചിത്രം പങ്കുവെച്ച് അമൃത സുരേഷ്

0

കൊച്ചി : പുതിയ ഗോസിപ്പ് ചർച്ചകൾക്ക് വഴിവെച്ച് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരിമിച്ചുള്ള ചിത്രം. ഇരുവരും ഒരേ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കുകയും ചെയ്തു. ഇരുവരും തമ്മിൽ പ്രണയ ബന്ധത്തിലാണോ എന്നുള്ള ചോദ്യങ്ങളാണ് ഉയർന്നിരിക്കുന്നത്.

“പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….” എന്ന കുറിപ്പോടെ അമൃതയും ഗോപിയും തങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ ആ പോസ്റ്റുകൾക്ക് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് “എന്റേത്”  എന്ന കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഒരേ സമയം ഇരുവരുടെയും സോഷ്യൽ മീഡിയ പേജുകളിൽ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ, ആരാധകർ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന ചോദ്യം ഉന്നയിച്ചു. ഇരുവരും തമ്മിൽ ലിവ് റിലേഷൻഷിപ്പാണോ എന്നുള്ള സംശയങ്ങളും പോസ്റ്റിന് താഴെ എത്തിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിക്കോർഡിങ് സ്റ്റുഡിയോയിൽ ഇരുവരും ഇരിക്കുന്ന ചിത്രങ്ങൾ “കമിങ് സൂൺ” എന്ന കുറിപ്പോടെ അമൃത സോഷ്യൽ മീഡിയ പങ്കുവെച്ചിരുന്നു. ഇതാണോ കമിങ് സൂൺ എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റും പുതിയ പോസ്റ്റിന് താഴെയെത്തിട്ടുണ്ട്.

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ്. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം സ്വദേശി എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്.

Leave A Reply

Your email address will not be published.