റെയ്നയുടെ ഷൂലേസ് കെട്ടിക്കൊടുക്കാനുള്ള യോഗ്യത പോലും നിനക്കില്ല; കെ.എല്‍. രാഹുലിനെതിരെ ആഞ്ഞടിച്ച് ആരാധകര്‍
ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരത്തിലെ ആദ്യ എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റ് പുറത്തായിരുന്നു. നായകന് കെ.എല്‍. രാഹുലിന്റെ ചെറുത്ത് നില്പോ ദീപക് ഹൂഡയുടെ വമ്പനടികളോ ടീമിനെ രക്ഷിക്കാന്‍ പോന്നതായിരുന്നില്ല.
രാഹുല്‍ 58 പന്തില്‍ നിന്നും 79 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹൂഡ 26 പന്തില്‍ നിന്നും 45 റണ്‍സായിരുന്നു സ്വന്തമാക്കിയത്. ആര്.സി.ബി ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ എല്‍.എസ്.ജി 193 റണ്‍സിന് ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.
ലഖ്നൗവിന്റെ തോല്‍വിക്ക് കാരണം കെ.എല്‍. രാഹുലിന്റെ മെല്ലെപ്പോക്കാണെന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടീമിന് 200ലധികം റണ്‍സ് വേണ്ടപ്പോഴും താരം തന്റെ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കളിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
താരം സെല്‍ഫിഷാണെന്നും ടീമിന് വേണ്ടി ഒന്നും ചെയ്യാന്‍ ശ്രമിക്കാറില്ലെന്നും പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
താരത്തിന്റെ ഇന്നിംഗ്സില്‍ ആരാധകര്‍ക്കിടിയില്‍ തന്നെ വിമര്‍ശനങ്ങള്‍ കനക്കുന്നുണ്ട്.
ഇത്തരം സെല്‍ഫിഷ് ആയ താരങ്ങളെ മുന്‍നിര്‍ത്തി ഒരിക്കലും വേള്‍ഡ് കപ്പ് സ്ക്വാഡ് ഒരുക്കരുതെന്നും, സഞ്ജു, സേവാഗ് റെയ്ന എന്നിവരെ പോലെ ഇംപാക്ട് ഉള്ള കളിക്കാരെ വേണം ടീമില്‍ ഉള്‍പ്പെടുത്താന്‍, ഐ.പി.എല്ലില്‍ സുരേഷ് റെയ്നയുടെ ഷൂലേസ് കെട്ടിക്കൊടുക്കാന്‍ പോലും രാഹുലിന് അര്‍ഹതയില്ലെന്നും തുടങ്ങി വിമര്‍ശനങ്ങളുടെ കൂരമ്പുകല് തന്നെയാണ് ആരാധകര്‍ തൊടുത്തുവിടുന്നത്.