തീപ്പാറുന്ന ഫൈറ്റ്; ധനുഷിന്റെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിന്റെ ട്രെയിലറെത്തി

0

ധനുഷിന്റെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിലെ ട്രെയ്‌ലർ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 1550 കോടി ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ, അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ദി ഗ്രേ മാൻ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ദി ഗ്രേ മാൻ. ധനുഷിന്റെ ബോളിവുഡ് ചിത്രമെന്നതും ഇന്ത്യൻ പ്രേക്ഷകരുടെ പ്രതീക്ഷ വര്ധിപ്പിക്കുന്നുണ്ട്.പ്രതീക്ഷയ്‌ക്കൊത്ത് തന്നെയാണ് ചിത്രത്തിൻറെ ട്രെയ്‌ലറും എത്തിയിരിക്കുന്നത്. അവഞ്ചേഴ്സ് സംവിധായകരായ ജോയും ആന്റണി റൂസോയും ചേർന്നാണ്  ദി ഗ്രേ മാൻ ഒരുക്കിയിരിക്കുന്നത്. ധനുഷ്, ക്രിസ് ഇവാൻസ്, റയാൻ ഗോസ്ലിങ്,ജെസീക്ക ഹെൻവിക്ക്, അന ഡി അർമാസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 2022 ജൂലൈ 22ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

നെറ്റ്ഫ്ലിക്സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ദി ​ഗ്രേ മാൻ.   മാര്‍ക്ക് ഗ്രീനിയുടെ ദി ​ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. 2009 ൽ പൂർത്തിയാക്കിയ നോവലാണ് ദി ​ഗ്രേ മാൻ. ജോ റൂസോ, ക്രിസ്റ്റഫര്‍ മാര്‍കസ്, സ്റ്റീഫന്‍ മക്‍ഫീലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻറെ  ഒരുക്കിയിരിക്കുന്നത്. റ്യാന്‍ ഗോസ്ലിംഗും ക്രിസ് ഇവാന്‍സുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

2018ൽ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍’ എന്ന ഹോളിവുഡ് ചിത്രത്തിലാണ് ധനുഷ് ആദ്യം അഭിനയിച്ചത്. ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാൻ. റയാൻ ഗോസ്ലിംഗ് ആണ് ഗ്രേ മാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഫ്രീലാൻസ് കൊലയാളിയും റയാൻ അവതരിപ്പിച്ച മുൻ സിഐഎ ഉദ്യോഗസ്ഥനായ കോർട്ട് ജെന്റിയെയും ചുറ്റിപ്പറ്റിയാണ് സിനിമ.

Leave A Reply

Your email address will not be published.