മികച്ച നടി രേവതി; നടന്മാര് ബിജു മേനോന്, ജോജു ജോര്‍ജ് ; കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 52ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. രണ്ട് പേരാണ് ഇത്തവണ മികച്ച നടന്റെ പുരസ്കാരം പങ്കിട്ടത്.
ആര്‍ക്കറിയാം എന്ന സിനിമയിലെ അഭിനയത്തിന് ബിജു മേനോനും നായാട്ട് തുറമുഖം മധുരം ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജും മികച്ച നടനായി. ദിലീഷ് പോത്തനാണ് മികച്ച സംവിധായകന്, ചിത്രം ജോജി.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയമാണ് ജനപ്രിയ ചിത്രം, മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് ബേബി എസ് (ദൃശ്യം 2 റാണി), മികച്ച കുട്ടികളുടെ ചിത്രം കാടകം. മികച്ച ശബ്ദമിശ്രണം ജസ്റ്റിന് (മിന്നല്‍ മുരളി)
മികച്ച പിന്നണിഗായിക സിത്താര കൃഷ്ണകുമാര്‍ (കാണേക്കാണേ), മികച്ച പിന്നണി ഗായകന് പ്രദീപ് കുമാര്‍ (മിന്നല്‍ മുരളി) മികച്ച സംഗീത സംവിധായകന് ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം) ,മികച്ച തിരക്കഥ: ശ്യാം പുഷ്കരന് (ജോജി),മികച്ച ബാലതാരം ആദിത്യന് (നിറയെ തത്തകളുള്ള മരം) മികച്ച സ്വഭാവ നടി (ഉണ്ണിമായ പ്രസാദ് ജോജി) സ്വഭാവ നടന് സുമേഷ് മൂര്‍ (കള)