ജേർണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷൻ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ചിത്രരചനാ ക്യാമ്പിനും എക്സിബിഷനും തുടക്കമായി
ജെ.എം. എ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ചിത്രകലാ ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ. – സീരിയൽ താരവും ചിത്രകാരനുമായ നരിയാപുരം വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചിത്രകലയെ കുറിച്ച് കുട്ടികൾക്ക് അടുത്തറിയുവാനും കൂടുതൽ പഠിക്കുവാനും ചിത്രകലയുടെ അനന്തസാധ്യകളെ പറ്റി കൂടുതൽ മനസ്സിലാക്കുന്നതിനുമായാണ് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്. ചിത്രകലാ രംഗത്ത് നെടുമങ്ങാടിനെ ചരിത്രത്തിൽ എഴുതിച്ചേർത്ത അനിൽ രൂപചിത്ര യെയും ശ്രീകാന്ത് കരിപ്പൂരിനെയും ആദരിച്ചു. വിദ്യാർത്ഥികൾക്കായി
അനിൽ രൂപചിത്ര ചിത്രകലാ ക്ലാസ്സുകൾക്ക് നേത്യത്വം നൽകി.
നെടുമങ്ങാട് ഠൗൺ എൽ.പി. എസിൽ നടന്ന ചടങ്ങിൽ ജെ.എം.എ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ട്വിങ്കിൽ അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ പ്രശസ്ത സിനിമ-സീരിയൽ താരം റിയാസ് നർമ്മകല സ്കൂൾ പി ടി എ പ്രസിഡന്റ് സതീശൻ . കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വ: അരുൺ കുമാർ . ബി. ജെ.പി നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗം കുറക്കോട് ബിനു. . ജെ.എം എ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് വൈശാഖ് സുരേഷ് . ജെ.എം എ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് നവാസ് , ജെ എം എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി വിനായക് ശങ്കർ , നെടുമങ്ങാട് താലൂക്ക് കമ്മിറ്റി സെക്രട്ടറി അനുരാഗ് , ജെ.എം എ താലൂക്ക് കമ്മിറ്റി അംഗങ്ങളായ വിമൽ കുമാർ , അരുൺ കളത്തറ, ഷജീർ , അനിൽകുമാർ കല്ലറ , ഉണ്ണികൃഷ്ണൻ , എന്നിവർ പങ്കെടുത്തു. ക്യാമ്പ് മെയ് 29 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും.