ടോവിനോയും കീർത്തി സുരേഷും; വാശിയുടെ ടീസറെത്തി

0

കൊച്ചി :  ടൊവീനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീൽ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വാശിയുടെ ടീസറെത്തി. ഒരു കേസിൽ ഇരു കക്ഷികളായി എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ചിത്രം 2022  ജൂൺ 17 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മലയാളികൾക്ക് സുപരിചിതനായ നടൻ  വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാശി.അഡ്വക്കേറ്റുമരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി എന്ന് ടൊവീനോ തോമസ് നേരത്തെ അറിയിച്ചിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാതാക്കളായി മേനക സുരേഷും, രേവതി സുരേഷും ഒപ്പമുണ്ട്. വിഷ്ണു തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ യാ

ചിത്രം വളരെ പ്രസക്തമായ ചില കാര്യങ്ങളാണ് പറയുന്നതെന്നും അത് ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും ടോവിനോ മുമ്പ് പറഞ്ഞിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

തൊന്നും പറയാതെ എന്ന് തുടങ്ങുന്ന ഗാനം മെയ് 22 ന് പുറത്ത് വിട്ടിരുന്നു. വൻ ജനപ്രീതിയാണ് ഗാനത്തിന് ലഭിച്ചത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് കൈലാസാണ്, വിനായക് ശശികുമാർ വരികൾ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറും, അഭിജിത് അനിൽകുമാറും ചേർന്നാണ്.  കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല.

Leave A Reply

Your email address will not be published.