കടുവയുടെ പോസ്റ്ററിൽ കലിപ്പിൽ പൃഥ്വിരാജ്ഉം കൂടെ വിവേക് ഒബ്‌റോയിയും

0

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തെ സംബന്ധിച്ച് ഇറങ്ങുന്ന വിശേഷങ്ങളെല്ലാം വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജും വിവേക് ഒബ്രോയിയുമാണ് പോസ്റ്ററിലുള്ളത്. പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പോസ്റ്റർ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു ഫൈറ്റ് രംഗത്തിൽ നിന്നുള്ള പോസ്റ്ററാണിത്.

കടുവ ഈ വർഷം തന്നെ റിലീസിന് എത്തുമെന്നാണ് വിവരം. വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് –  ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്. ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജിനു എബ്രഹാമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ പൂർത്തിയായിരുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗഗമിക്കുകയാണ്. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കടുവ.

ഒരു  യഥാർഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. മാസ്റ്റേഴ്സ്’, ‘ലണ്ടന്‍ ബ്രിഡ്ജ്” തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം.

Leave A Reply

Your email address will not be published.