ഫഹദ് ഫാസില്‍ മുളക് ബജ്ജി പോലെ, ഉള്ളി ബജ്ജി പോലെ കടിച്ചാല്‍ അനുഭവം വേറെ ആയിരിക്കും; കമല്‍ഹാസന്‍

0

തമിഴ് സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍ ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിക്രം. ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ പറ്റിയും ഫഹദ് ഫാസില്‍ എന്ന നടനെ പറ്റിയും പറയുകയാണ് കമല്‍ഹാസന്‍.

വിക്രം പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമ ങ്ങളെ കണ്ടപ്പോഴാണ് കമല്‍ഹാസന്‍ ഫഹദിനെ പറ്റി പറഞ്ഞത്. ‘ഫഹദ് മുളക് ബജ്ജി പോലെയാണ് സാധാരണ ബജ്ജി പോലെയോ, ഉള്ളി ബജ്ജി പോലെയോ ആണെന്ന് കരുതി കഴിക്കുന്നവര്‍ക്ക് അനുഭവം വേറെ ആയിരിക്കും’ എന്നാണ് കമല്‍ഹാസന്‍ പറയുന്നത്. അദ്ദേഹം വളരെ നല്ല നടനാണെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നുണ്ട്.

വൻതാരനിരയിലാണ്  വിക്രം ഒരുങ്ങുന്നത്. കമല്‍ ഹാസനെയും ഫഹദ് ഫാസിനേയും കൂടാതെ വിജയ് സേതുപതി, സൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജൂണ്‍ മൂന്നിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

 

Leave A Reply

Your email address will not be published.