നേപ്പാളിൽ അപ്രത്യക്ഷമായ വിമാനം തകർന്ന് വീണതാണെന്ന് സ്ഥിരീകരിച്ചു

0

കാഠ്മണ്ഡു:  നേപ്പാളിൽ യാത്രയ്ക്കിടെ അപ്രത്യക്ഷമായ യാത്രാവിമാനം നേപ്പാളിലെ കൊവാങിന് സമീപം തകർന്ന് വീണതായി അധികൃതർ. വിമാനത്തിൽ നാല് ഇന്ത്യക്കാരുൾപ്പടെ ആകെ 22 പേരാണ് ഉണ്ടായിരുന്നത്.  താര എയറിന്റെ വിമാനം ഇന്ന് രാവിലെ 9. 55 ഓടെയാണ് ടേക്ക് ഓഫ് ചെയ്തത്. ലാംച്ചേ നദിക്ക് സമീപതായി ആണ് വിമാനം തകർന്ന് വീണതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആകാശമാർഗവും, റോഡ് മാർഗവും നേപ്പാൾ സൈനികർ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ട്വിൻ ഓട്ടർ 9N-AET വിമാനമാണ് അപകടത്തിൽ പെട്ടത്.

പൊഖാരയിൽ നിന്ന് ജോംസമിലേക്ക് പറന്നുയർന്ന വിമാനം പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനത്തിൽ നിന്നുള്ള ബന്ധം നഷ്ടപ്പെട്ടതായി എയർപോർട്ട് അധികൃതർ അറിയിച്ചിരുന്നു. ടേക്ക് ഓഫ് ചെയ്ത ഉടൻ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.  വിമാനത്തിൽ നാല് ഇന്ത്യക്കാരെ കൂടാതെ 2 ജർമൻ പൗരന്മാരും 13 നേപ്പാൾ സ്വദേശികളുമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.അശോക് കുമാർ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാർ.  10. 15 ഓടെ ജോംസോം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ട വിമാനമായിരുന്നു ഇത്.

Leave A Reply

Your email address will not be published.