കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലാണ് തൃക്കാക്കരയിൽ ജനങ്ങൾ ഇന്ന് വിധിയെഴുതിയത്. എന്നാൽ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിങ് കുറവായിരുന്നു.68.75 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രേഖപ്പെടുത്തിയതിൽ നിന്ന് 1.25 ശതമാനം വോട്ട് കുറവാണ് ഇത്തവണ പോൾ ചെയ്യപ്പെട്ടത്.