I കൊല്‍ക്കത്ത: ബോളിവുഡിലെ പ്രശസ്ത ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്ത് (53) അന്തരിച്ചു. കെ.കെ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കൊൽക്കത്തയിൽ നടന്ന ഒരു സംഗീത പരിപാടിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കൊൽക്കത്തയിലെ നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിൽ ഇന്നലെ രാത്രിയിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ തന്നെ അദ്ദേഹത്തെ തെക്കൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെകെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.
3500ൽ അധികം പരസ്യ ചിത്രഗാനങ്ങൾക്ക് വേണ്ടി പാടി. ടെലിവിഷൻ സീരിയലുകൾക്കായും പാടിയിട്ടുള്ള കെകെയെ ലോകമറിഞ്ഞത് മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം’ എന്ന ഗാനത്തോടെയാണ്.
തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ലാണ് ജനനം. ഡൽഹിയിൽ ജനിച്ചു വളർന്ന കൃഷ്ണകുമാറിന് മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി സംസാരിച്ചിരുന്നു. 3500ൽ അധികം പരസ്യ ചിത്രഗാനങ്ങൾക്ക് വേണ്ടി പാടി. ടെലിവിഷൻ സീരിയലുകൾക്കായും പാടിയിട്ടുള്ള കെകെയെ ലോകമറിഞ്ഞത് മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം’ എന്ന ഗാനത്തോടെയാണ്. ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാർ ബീറ്റ്സ്), ആവാര പൻ (ജിസം), ഇറ്റ്സ് ദ ടൈം ഫോർ ഡിസ്കോ (കൽ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെ എന്ന ഗായകന് പ്രശസ്തി നേടിക്കൊടുത്തു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിൽ പാടിയിട്ടുണ്ട്. മലയാളിയായ കെകെ പക്ഷെ ഒരേയൊരു ഗാനമാണ് മലയാളത്തിൽ പാടിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായ പുതിയമുഖം എന്ന ചിത്രത്തിലെ രഹസ്യമായ് എന്ന ഗാനമാണത്.