നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു

0

കൊച്ചി : നടൻ സംവിധായകനുമായി വിഷ്ണു ഉണ്ണികൃഷ്ണൻ സിനിമ ചിത്രീകരണത്തിനിടെ പൊള്ളലേറ്റു. വിഷ്ണു ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വെടികെട്ട് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളൽ ഏൽക്കുന്നത്. ഉടൻ തന്നെ വിഷ്ണുവിനെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കൊച്ചി വൈപ്പിനിലെ ഷൂട്ടിങ്ങിനിടെയാണ് അപകടം. വിഷ്ണുവിനേറ്റ പരിക്ക് ഗുരതരമല്ലയെന്ന് ആശുപത്രി അധികൃകർ അറിയിച്ചു. എന്നാൽ കൈക്ക് ഗുരതരമായി പൊള്ളലേറ്റ താരത്തിന് പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയേക്കുമെന്ന് അശുപത്രി അധികൃതർ ഉദ്ദരിച്ചുകൊണ്ട് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

2017ൽ ഇറങ്ങിയ മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ ചിത്രകരണത്തിനിടെ വിഷ്ണുവിന് പരിക്കേറ്റിരുന്നു. നീണ്ട നാളുകളുടെ ചികിത്സയ്ക്ക് ശേഷമായിരുന്നു താരം വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയത്.

വിഷ്ണു ഉണ്ണികൃഷ്ണനും സുഹൃത്ത് ബിബിൻ ജോർജും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് വെടികെട്ട്. നേരത്തെ ഇരുവരും ചേർന്ന് മൂന്ന് ചിത്രങ്ങൾക്ക് തിരക്കഥ മാത്രം ഒരുക്കിയിരുന്നു.

Leave A Reply

Your email address will not be published.