വീണ്ടും നവാഗത സംവിധായകനോടൊപ്പം മമ്മൂട്ടി; കലൂര്‍ ഡെന്നിസിന്റെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു

0

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍
ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. 1979 മുതല്‍ ഹിറ്റ് മലയാളം ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ തിരക്കഥ കൃത്താണ് കലൂര്‍ ഡെന്നിസ്.

മമ്മൂട്ടിക്ക് വേണ്ടിയും കല്ലൂര്‍ ഡെന്നിസ് നിരവധി തിരക്കഥകള്‍ എഴുതിയിട്ടുണ്ട്.

ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി എബ്രഹാമും ചേര്‍ന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം , ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍.

പൃഥ്വിരാജ് ചിത്രം കാപ്പ ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്നി ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാവും ഇത്.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ബാദുഷയാണ് ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ച വിവരം പങ്കുവെച്ചത്.പുഴുവാണ് ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. നവാഗതയായ റത്തീനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പാര്‍വതി, അപ്പുണ്ണി ശശി, കോട്ടയം രമേശ്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave A Reply

Your email address will not be published.