ക്യാപ്റ്റന്‍ (ഒറിജിനല്‍), പിന്നില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഇഷ്ടമാണ്; സതീശനെ പുകഴ്ത്തി ഹൈബി ഈഡന്‍

0

കൊച്ചി: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പിറത്തുവരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പുകഴ്ത്തി കോണ്‍ഗ്രസ് എം.പി. ഹൈബി ഈഡന്‍. ‘പിന്നില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഇഷ്ടമാണ്,
ക്യാപ്റ്റന്‍ (ഒറിജിനല്‍),’ എന്നാണ് ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

സതീശന്റെ പിന്നില്‍ നടക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വി.ഡി. സതീശന്‍ ഇപ്പോള്‍ എറണാകുളം ഡി.സി.സി ഓഫീസിലാണുള്ളത്. തെരഞ്ഞെടുപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് നേരത്തെ സതീശന്‍ പറഞ്ഞിരുന്നു.

വോട്ടണ്ണെല്‍ പുരോഗമിക്കവെ ഉമ തോമസിന്റെ ലീഡ് 10,000 കടന്നു. 11,008 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ ഉമ തോമസിനുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യു.ഡി.ഫിന്റെ കുതിപ്പ്. യു.ഡി.എഫ് കോട്ട കാത്ത് കരുത്ത് തെളിയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമാ തോമസും യുഡിഎഫും.

അഞ്ചാം റൗണ്ട് എണ്ണിക്കൗണ്ടിരുന്നപ്പോള്‍ തന്നെ ഉമ തോമസിന്റെ ലീഡ് 9,700 കടന്നിരുന്നു. വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പൂര്‍ത്തിയായപ്പോഴാണ് ഉമ തോമസിന്റെ വലിയ മുന്നേറ്റം.

Leave A Reply

Your email address will not be published.